തളിപ്പറമ്പ്: തളിപ്പറമ്പിൽ എക്സൈസ് റെയ്‌ഡ്.40 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം മൊറാഴ ധർമ്മശാല, കടമ്പേരി ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിലാണ് 23-കാരനായ മുഹമ്മദ് ജാസി പി.പിയെ 40 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്.


റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ ഗ്രേഡ് രാജേന്ദ്രൻകെ കെ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് കൃഷ്ണൻ കെ കെ, സിവിൽ എക്സൈസ് ഓഫീസർ വിനോദ്.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുനിത. എം.വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു*
പയ്യന്നൂർ/തളിപ്പറമ്പ് താലൂക്കുകളിലെ മദ്യ/ മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിവരങ്ങൾ 04502201020/9400069695 നമ്പറുകളിൽ അറിയിക്കേണ്ടതാണ്.
Excise raid in Taliparamba: Youth arrested with 40 grams of hybrid cannabis